Join News @ Iritty Whats App Group

കുവൈത്ത് ദുരന്തം: സംസ്ഥാനത്ത് ഇന്ന് 10 മണിക്ക് അടിയന്തര മന്ത്രിസഭാ യോ​ഗം ചേരും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോ​ഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോ​ഗം. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോ​ഗത്തിൽ ചർച്ചയാകും. കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികളാണ് മരിച്ചത്. ഇവരില്‍ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 49 പേര്‍ മരിച്ചതായും ഇവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നും സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. 

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു എന്നീ ഏഴു മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group