തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്. എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്.
സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.
إرسال تعليق