മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് അഴിച്ചുപണി. പ്രസിഡന്റ് അടക്കമുള്ള പദവികളില്‍ മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളോളം ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഇനി സംഘടനയില്‍ ഭാരവാഹിയായി തുടരില്ല.
ഇടവേള ബാബു മാറുന്നതോടെ പ്രസിഡന്റ് ആയ മോഹന്‍ലാലും സ്ഥാനം ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിയുന്നത്. 1994ല്‍ അമ്മresig സംഘടന രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃത്വത്തിലുണ്ട്.
ജോയിന്റ് സെക്രട്ടറിയായിരുന്നു ഇടവേള ബാബു, മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ജനറല്‍ സെക്രട്ടറി ആയപ്പോള്‍ സെക്രട്ടറിയായി. 2018ല്‍ ആണ് ജനറല്‍ സെക്രട്ടറിയായത്. ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം.
നിലവില്‍ ശ്വേത മേനോനും മണിയന്‍പിള്ളയുമാണ് വൈസ് പ്രസിഡന്റുമാര്‍. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. സിദ്ദിഖ് ആണ് ട്രഷറര്‍. സുധീര്‍ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവിനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദന്‍, ലെന, രചന നാരായണന്‍കുട്ടി, ലാല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്.
إرسال تعليق