ചെന്നൈ: കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്.
10 വർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ആറ് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നാണ് ഇവർ വിദ്യാർഥിനികളോട് പറഞ്ഞത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. തുടർന്ന് ഇവർക്കെതിരേ നാല് വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി ശിക്ഷ വിധിച്ചത്.
إرسال تعليق