തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി യോജിച്ചു നീങ്ങാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ജനറല്‍ ബോധി യോഗത്തില്‍ തീരുമാനമായി. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താന്‍ യോഗത്തില്‍ ധാരണയായി.
വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച കോളെജുകള്‍ക്ക് നഴ്‌സിംഗ് കൗണ്‍സലിന്റെ പരിശോധന ഇല്ലാതെ ഈ വര്‍ഷവും അംഗീകാരം നല്‍കാനും ധാരണയിലെത്തി. ഉടന്‍ പ്രവേശന നടപടികള്‍ തുടങ്ങുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
إرسال تعليق