ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഒരാള്‍ തന്റെ കുടുംബത്തിലെ എട്ട് പേരെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പോലീസ് വ്യക്തമാക്കി. ചിന്ദ്വാര ജില്ലാ ആസ്ഥാനത്ത് നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ 2.30ന് കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ ഭുര എന്ന ദിനേശ് ഗോണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു. അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30) എന്നിവരെ ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് 16 വയസ്സുള്ള സഹോദരി പാര്‍വതി, അഞ്ചുവയസ്സുള്ള അനന്തരവന്‍ കൃഷ്ണ, മരുമക്കള്‍ സെവന്തി (4) ദീപ (1) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുത്തശ്ശിയെ രക്ഷപ്പെടുത്തിയ 10 വയസ്സുള്ള അയല്‍വാസിയെയും ഇയാള്‍ ആക്രമിച്ചു. ഇരകളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് കയറി. ഇവരെ കണ്ടതും ദിനേശ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിന് 100 മീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
إرسال تعليق