ഇരിട്ടി: തലശ്ശേരി - വളവുവാറ റോഡ് നവീകരണത്തിന്റെ ഭാഗമായി പിതുക്കി നിർമ്മിച്ച ഉളിയിൽ പാലത്തിന്റെ ഇരുഭാഗത്തെയും നടപ്പാതകളെ വേർതിരിക്കുന്ന ഡിവൈഡർ അപകടക്കെണിയാവുന്നു. അഞ്ചടിയോളം വീതിയിലും അത്രതന്നെ ഉയരത്തിലും കോൺക്രീറ്റിൽ നിർമ്മിച്ച ഡിവൈഡറുകളാണ് നിത്യവും അപകട കാരണമാകുന്നത്. ഡിവൈഡർ തിരിച്ചറിയാൻ മുന്നറിയിപ്പ് ബോർഡുകളൊന്നും ഇല്ലാത്തതും ഡ്രൈവർമാർക്ക് പെട്ടെന്ന് കണ്ണിൽ പെടാത്തതും കാരണം വാഹനങ്ങൾ ഇതിൽ വന്നിടിക്കുന്ന അവസ്ഥയാണ്. മുൻപ് ഇതിനു മുന്നിലായി മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾ ഇതും ഇടിച്ച് നശിപ്പിച്ചു. മറ്റ് റോഡുകളിലെ പാലങ്ങളിൽ ഒന്നും കാണാത്ത വിധമുള്ള ഡിവൈഡർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡിവൈഡറിൽ ഇടിച്ചുകയറിയ കാർ തകർന്നു. ഇവിടം അപകടരഹിതമാക്കാനുള്ള സംവിധാനങ്ങൾ അധികൃതർ എത്രയും പെട്ടെന്നു ഒരുക്കണമെന്ന് ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
അപകടക്കെണിയായി ഉളിയിൽ പാലത്തിലെ ഡിവൈഡർ
News@Iritty
0
إرسال تعليق