കണ്ണൂർ: കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇന്ന് രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് നടപടികളും തുടങ്ങി. റൺവേയിൽ നിന്നും 300 മീറ്റർ മാറി കാടുമൂടിയ പ്രദേശത്താണ് വന്യജീവി സാന്നിധ്യം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി
News@Iritty
0
إرسال تعليق