Join News @ Iritty Whats App Group

ഉംറ നിർവഹിക്കുന്നതിനിടെ സ്ത്രീകള്‍ക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു






ഉം നിർവഹിക്കുന്നതിനിടെ മയ്യില്‍ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ സുഹൈല (26) ആണ് മരിച്ചത്.

ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകള്‍ക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മക്കള്‍: മുഹമ്മദ്‌, ശാസിയ. അബ്ദുർ റഹ്‌മാൻ - കുഞ്ഞാമിന ദമ്ബതികളുടെ മകളാണ്.
മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group