കായംകുളം (ആലപ്പുഴ): പതിനാലുകാരനെ മർദിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടിൽ കുഴഞ്ഞുവീണത്. മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14 കാരനെ മനോജ് മർദിച്ചെന്നായിരുന്നു പരാതി. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.
പതിനാലുകാരനെ മർദിച്ച കേസ്; അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
News@Iritty
0
إرسال تعليق