മട്ടന്നൂർ: കനത്തമഴയില്‍ കണ്ണൂർ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി കല്ലേരിക്കരയിലെ വീടുകളില്‍ ഇക്കുറിയും നാശനഷ്ടമുണ്ടാക്കി.
കല്ലേരിക്കരയിലെ ഓട്ടോഡ്രൈവർ കെ.മോഹനന്റെ വീട്ടില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും മുറ്റത്ത് പാകിയ ഇന്റർലോക്കും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും ചെളിയും വെള്ളവും കയറി കേടുപാടുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. കല്ലേരിക്കരയിലെ വർക്ക്‌ഷോപ്പില്‍ വെള്ളം കയറിയതിനെ തുടർന്ന് സാധനങ്ങള്‍ ഒഴുകിപ്പോയി. മുമ്ബും പലതവണ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി പരിസര പ്രദേശങ്ങളില്‍ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. പലയിടത്തും ചുറ്റുമതിലും തകർന്നിരുന്നു.
നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, കിയാല്‍ എം.ഡി. സി.ദിനേശ്കുമാർ, ജനപ്രതിനിധികള്‍ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കൊതേരിയിലും വീട്ടില്‍ ചെളിവെള്ളം കയറി
മട്ടന്നൂർ: കൊതേരി കീഴടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പാലക്കുന്നത് രമണിയുടെ വീട്ടിലേക്ക് കനത്ത മഴയില്‍ വെള്ളവും മണ്ണും കുത്തിയൊഴുകി . വീടിന്റെ മതില്‍ തകരുകയും അടുക്കളയില്‍ ഉള്‍പ്പടെ ചെളിയും മണ്ണും കയറുകയും ചെയ്തു.വീടിന്റെ പിന്നിലായുള്ള ഉയർന്ന സ്ഥലത്തു നിന്നാണ് വൻതോതില്‍ വെള്ളവും ചെളിയും കുത്തിയൊഴുകിയത്. വീടിന്റെ അടുക്കളഭാഗം മുഴുവൻ മണ്ണു കയറി മൂടിയ സ്ഥിതിയിലായി. സമീപത്തെ റോഡിലും വൻതോതില്‍ ചെളിയും മണ്ണും അടിഞ്ഞു.
إرسال تعليق