Join News @ Iritty Whats App Group

യൂത്ത് ലീഗ് കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

ഇരിട്ടി: മുസ്‌ലിം യൂത്ത് ലീഗ് 
പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളമായി നടത്തി വരുന്ന യു.പി സിനാൻ മെമ്മോറിയൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്‌ഘാടനം പുന്നാട് പുറപ്പാറയിൽ വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റും, ഇരിട്ടി നഗരസഭ വികസനകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്ണുമായ 
പി.കെ ബൽക്കീസ് നിർവ്വഹിച്ചു.
മുസ്‌ലിം ലീഗ് പുന്നാട് ശാഖ പ്രസിഡന്റ് കെ കെ യൂസുഫ് ഹാജി അദ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ ട്രഷറർ പിവിസി ഷഹീർ സ്വാഗതം പറഞ്ഞു.

നഗരസഭ കൗൺസിലർ സമീർ പുന്നാട്, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പിവി ഫവാസ് പുന്നാട് , മുനിസിപ്പൽ പ്രസിഡന്റ് പിപി ശംസുദ്ധീൻ, ഡി ശറഫുദ്ധീൻ , കെ. ഇബ്രാഹിം, പി പി ശാകിർ, ടി കെ മുഹമ്മദലി, എ റജുലത്, എ റംസീന, പിപി റൈഹാനത്ത് , എം അൻവർ സിയാദ് , ടി. ടി സിയാദ്, കെ റസൽ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group