Join News @ Iritty Whats App Group

പങ്കാളിയുടെ മദ്യപാനം അവസാനിപ്പിക്കാന്‍ ആത്മഹത്യാ ഭീഷണി; ട്രെയിന്‍ വരുന്നതറിയാതെ ട്രാക്കിലേക്ക് ചാടി; യുവതിയ്ക്ക് ദാരുണാന്ത്യം


ലിവ് ഇന്‍ റിലേഷനിലെ പങ്കാളിയെ ഭയപ്പെടുത്താന്‍ റെയില്‍വേ ട്രാക്കിലേക്ക് എടുത്ത് ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം നടന്നത്. റാണി എന്ന 38കാരിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റാണിയും പങ്കാളിയായ കിഷോറും റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കിഷോറിന്റെ മദ്യപാനത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് കിഷോറിനെ ഭയപ്പെടുത്തി മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി ആത്മഹത്യഭീഷണി മുഴക്കി.

കിഷോറിനെ ഭയപ്പെടുത്താനായി റാണി ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. എന്നാല്‍ യുവതി ചാടിയ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ട്രെയിന്‍ അടുത്തെത്തിയതോടെ ഭയപ്പെട്ട റാണി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് ചാടി കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ട്രെയിന്‍ കടന്നുപോകുമ്പോള്‍ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെടുകയായിരുന്നു.

അപകടം സംഭവിച്ചതോടെ സ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഷോറും റാണിയും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ച് താമസിക്കുകയാണെന്നും അപകടം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group