Join News @ Iritty Whats App Group

ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല; അബുദാബിയിൽ ഒരുമാസമായി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി


അബുദാബി: അബുദാബിയിൽ മലയാളി യുവാവിനെ കാണാതായി. ചാവക്കാട് ഒരുമനയൂർ സ്വദേശിയായ യുവാവിനെയാണ് അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി ഉയർന്നത്. ഒരുമനയൂർ കാളത്ത് സലിമിന്റെ മകൻ ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. എം കോം ബിരുദധാരിയാണ്. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.  

മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയില്ല. ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. രണ്ടു ദിവസമായി തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പൊലീസിൽ പരാതി നൽകി. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മാതാവ് സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

Post a Comment

أحدث أقدم
Join Our Whats App Group