Join News @ Iritty Whats App Group

മാലൂർ കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം ;കാൽപാടുകൾ മറ്റ് വന്യ ജീവികളുടെത് എന്ന് ഫോറസ്റ്റ് അധികൃതർ



മാലൂർ കാഞ്ഞിലേരിയിൽ പുലിയെ കണ്ടതായി അഭ്യൂ ഹം. കാഞ്ഞിലേരി ശ്യാം നിവാ സിൽ രാജന്റെ വീട്ടുപറമ്പിലാ ണ് കഴിഞ്ഞ രാത്രി പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. വീട്ടുകാർ വീടിന്റെ ഇറയത്തിരി ക്കുമ്പോഴാണ് പറമ്പിലൂടെ ഒരു ജീവി നടക്കുന്നത് കണ്ടത്.

ടോർച്ചടിച്ചുനോക്കിയപ്പോൾ ജീവി വയലിലൂടെ പോകുന്നതും കണ്ടു. അവിടങ്ങളിൽ കാട്ടുപ്രദേശമാണ്. വിവരമറിഞ്ഞ് വനംവകുപ്പിലെ തോല മ്പ്രസെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റർമാരായ എം

ജിതിൻ, എം. സയന, വാച്ചർ ഇ. സയന എന്നിവരുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങ ളിൽ രാത്രിയിൽ തിരച്ചിൽ നട ത്തി. മാലൂർ പോലീസും സ്ഥലം ത്തെത്തി. ജീവിയുടെ കാൽപ്പാടുകൾ പരിശോധിച്ചപ്പോൾ പു ലിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടു പന്നി, കാട്ടുപൂച്ച, കുറുക്കൻ തുടങ്ങിയവ യഥേ ഷ്ടം വിഹരിക്കുന്ന പ്രദേശമാണ് കാഞ്ഞിലേരിക്കടുത്ത തട്ടുപറ മ്പിലെ കാടുകൾ. മുമ്പ് അയ്യ ല്ലൂരിൽ ഇറങ്ങിയ പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരു ന്നു. പുരളിമല, കണ്ണവം വനമേ ഖലകൾ മാലൂരിനോടടുത്ത പ്ര ദേശങ്ങളാണ്.

Post a Comment

أحدث أقدم
Join Our Whats App Group