Join News @ Iritty Whats App Group

ഗോവയിൽ ജലാശയത്തിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി

പനജി: ഇനി എത്തുന്ന മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് ഗോവയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

അതെ സമയം ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത്, സൗത്ത് ഗോവ ജില്ലാ കലക്ടര്‍മാരുടെ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും . മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയാണ് ഈ വകുപ്പില്‍ പറയുന്നത്.
വെള്ളച്ചാട്ടത്തില്‍ അടക്കം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group