Join News @ Iritty Whats App Group

പ്ളസ് വണ്ണിന് മലബാറില്‍ അധിക സീറ്റ് വേണം,മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും


കോഴിക്കോട്:പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ളീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.

പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് സമരം കടുപ്പിക്കുന്നത്. അധിക ബാച്ചുകൾക്ക് പകരം മാർജിനിൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്. . മലബാറിലെ വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആകുന്ന തീരുമാനത്തിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് നാളെ ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ കാണുക 
 
കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ദേശീയ ഓർഗനൈസിങ് സെക്രട്ടറി E T മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ മൂലധനമായ വിദ്യാർത്ഥികളെ ഇരിക്ക കൊല്ലുകയാണ് ഇടതു സർക്കാരന്നു ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.പാലക്കാട് കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് മുസ്ളീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.നിയമസഭ സമ്മേളനം തുടങ്ങിയാല്‍ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്.സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം സജീവമാക്കാനാണ് ലീഗ് നീക്കം.

Post a Comment

أحدث أقدم
Join Our Whats App Group