ചെന്നൈ: ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ്(27) മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് അബദ്ധത്തിൽ രേവതി എടുത്ത് ഉപയോഗിക്കുകയായിരുന്നു.
ഇതിന് പിന്നാലെ യുവതി ജോലിക്ക് പോവുകയും ചെയ്തു. എന്നാൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയതോടെ രേവതി ഒട്ടേറെ തവണ ഛർദിച്ചെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
തുടർന്ന് ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കെകെ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق