എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും അന്തിമവാദം തുടങ്ങിയില്ല. 110 നമ്പർ കേസായിട്ടാണ് ജഡ്ജിമാരായ കെ.വി.വിശ്വനാഥൻ സൂര്യകാന്ത് എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം തുടരുന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതി ഇന്ന് പരിഗണിക്കില്ല.
സമയക്കുറവ് കൊണ്ട് ഇന്നലെയും കേസ് മാറ്റിയിരുന്നു. ആകെ നാൽപത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിക്ക് മുന്നിൽ ലിസ്റ്റ് ചെയ്തത്. സുപ്രീം കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണുള്ളത്.
إرسال تعليق