മട്ടന്നൂർ: വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതല്‍ തുടങ്ങും.
ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകള്‍. വൈകുന്നേരം 6.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് റാസല്‍ഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45ന് പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിലെത്തും.ദമാമിലേക്ക് നാളെ മുതല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകള്‍. പുലർച്ചെ 5.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.30ന് ദമാമിലെത്തും.
തിരികെ പ്രാദേശിക സമയം 8.30ന് പുറപ്പെട്ട് വൈകീട്ട് 3.45ന് കണ്ണൂരിലെത്തും. ഗോഫസ്റ്റ് സർവീസ് അവസാനിപ്പിച്ച ശേഷം കണ്ണൂർ-ദമാം സെക്ടറില്‍ സർവീസുകളുണ്ടായിരുന്നില്ല.വേനല്‍ക്കാല ഷെഡ്യൂളില്‍ അബുദാബിയിലേക്ക് ആഴ്ചയില്‍ 10 സർവീസുകളും ഷാർജയിലേക്ക് 12 സർവീസുകളും നടത്തും. ഞായർ, ബുധൻ ദിവസങ്ങളില്‍ മസ്‌ക്കറ്റിലേക്കും സർവീസ് നടത്തും. എയർഇന്ത്യ എക്‌സ്പ്രസുമായി കിയാല്‍ ഒപ്പുവച്ച ധാരണ പ്രകാരമാണ് സർവീസുകള്‍ വർധിപ്പിക്കുന്നത്.
إرسال تعليق