ചരള്‍ സ്വദേശി വല്ല്യത്തായി ഉല്ലാസ് (44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൂട്ടുപുഴ വളവുപാറയില്‍ വച്ച് ഉല്ലാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ് റോഡില്‍ അവശനിലയില്‍ കിടന്ന ഉല്ലാസിനെ അതുവഴി വന്ന പോലീസ് പട്രോളിംഗ് വാഹനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ആദ്യം ഇരിട്ടിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച ഉല്ലാസ് മലപ്പുറം തിരൂർ സ്വദേശിയാണ്. വിവാഹ ശേഷം കുടുംബസമേതം ചരളിലായിരുന്നു താമസം. ഭാര്യ: ജോണ്‍സി ചരള്‍ മുള്ളൻകുഴിയില്‍ കുടുംബാംഗം. മക്കള്‍: പ്രിൻസ്, ജോയല്‍, നിയോണ്‍.
إرسال تعليق