ഇസ്രയേലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം നടത്തി ഹമാസ്. നഗരത്തിലേക്ക് എട്ടോളം മിസൈലുകള്‍ തൊടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മിസൈലുകളെ ഇസ്രയേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തില്‍ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയതിട്ടില്ല.
മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് സെന്‍ട്രല്‍ സിറ്റിയില്‍ ഇസ്രായേല്‍ സൈന്യം അപായ സൈറണുകള്‍ മുഴക്കിയതിനാല്‍ ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇതിനാലാണ് അപകടങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
إرسال تعليق