ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞൈടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സിയോടും കെജ്രിവാളിന്റെ അഭിഭാഷകനോടും തയ്യാറാകാനും കോടതി നിര്‍ദേശിച്ചു.ഇടക്കാല ജാമ്യം പരിഗണിക്കും മുന്‍പ് ഇഡിയെ കേള്‍ക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
إرسال تعليق