ന്യൂഡല്‍ഹി; ജയിലിലേക്ക് തിരിച്ച് പോകുന്നതിന് മു്പായി വൈകാരികമായ സന്ദേശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും. എത്ര നാള്‍ ഇവര്‍ ജയിലില്‍ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാര്‍ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങള്‍ക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. തന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. തന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചിലായിരുന്നു ഡല്‍ഹി എക്‌സൈസ് നയ അവിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിന്ന് ഇടകാല ജാമ്യം ലഭിച്ചു.
إرسال تعليق