കൊച്ചി: നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെ തുടര്‍ന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പോലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ 8 മണിയോടെ പനമ്പള്ളി നഗറില്‍ ഫ്ളാറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എട്ടേമുക്കോലോടെ പോലീസും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവര്‍ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ അന്വേഷണം.
ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ പോലീസ് എത്തിയത്. അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യംചെയ്തതില്‍ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്. ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘര്‍ഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇന്‍സ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പോലീസിനാട് പറഞ്ഞു.
സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടയശേഷമാകും തുടര്‍ നടപടികള്‍. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാല്‍ മാത്രം സുഹൃത്തായിരുന്ന ആള്‍ക്കെതിരെ അന്വേഷണം നടത്തും.
إرسال تعليق