Join News @ Iritty Whats App Group

ന​വ​വ​ധു​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ വൈ​കി, വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ ഉ​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി കു​ടും​ബം


എ​റ​ണാ​കു​ളം: ന​വ​വ​ധു​വി​നെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി വ​ധു​വി​ന്‍റെ കു​ടും​ബം. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ വൈ​കി​യ സാ​ഹ​ച​ര്യം ഉ​ൾ​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ മൊ​ബൈ​ൽ ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​ഴാം ദി​വ​സം വീ​ട്ടു​കാ​ർ ത​ന്നെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി പീ​ഡ​ന​വി​വ​രം തു​റ​ന്ന് പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വാ​യ രാ​ഹു​ലി​നെ​തി​രെ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ ഉ​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബം​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group