Join News @ Iritty Whats App Group

ഹജ്ജ് ഒരുക്കം; കഅബയെ പൊതിഞ്ഞ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി

റിയാദ്: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമായ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി. കിസ്വയുടെ വ്യത്തി കാത്തുസുക്ഷിക്കുന്നതിനും കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണ് പതിവ്പോലെ ഈ വർഷവും ഹജ്ജിന് മുന്നോടിയായി കിസ്വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ പൊക്കത്തിലാണ് ഉയർത്തിക്കെട്ടിയത്.

ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിയിട്ടുണ്ട്. അതിന് രണ്ടര മീറ്റർ വീതിയും നാല് വശങ്ങളിലും 54 മീറ്റർ നീളവുമുണ്ട്. കിസ്വ കേന്ദ്രത്തിൽ നിന്നുള്ള 36 സാങ്കേതിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിൽ 10 ക്രെയിനുകൾ ഉപയോഗിച്ചാണ് കിസ്വ ഉയർത്തിക്കെട്ടിയത്.
പല ഘട്ടങ്ങളിലായാണ് കിസ്വ ഉയർത്തിക്കെട്ടുന്നത്. ആദ്യം എല്ലാ വശങ്ങളിൽ നിന്നും ആവരണത്തിന്റെ അടിഭാഗം നീക്കം ചെയ്യുകയും കോണുകൾ വേർതിരിക്കുകയും ചെയ്യുന്നു. പിന്നീട് താഴത്തെ കയർ അഴിച്ച് കിസ്‌വയുടെ ഫിക്സിംഗ് വളയങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. കിസ്‌വ മൂന്ന് മീറ്റർ ഉയരത്തിൽ എല്ലാ ഭാഗത്തും സമാന്തരമായി പൊതിയുന്നു. അതിനു ശേഷം എല്ലാ വശങ്ങളിലും വെളുത്ത തുണി ഓരോന്നായി ഉറപ്പിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group