Join News @ Iritty Whats App Group

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു





കൊട്ടിയൂർ: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു.

പേരാവൂർ നിയോജക മണ്ഡലം മണ്ഡലം പ്രസിഡന്‍റ് നിധിൻ നടുവനാടിന്‍റെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ഓഫീസർ ഡോ. പി. ഹരീഷിനെ ഉപരോധിച്ചത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ ആശുപത്രിയില്‍ സ്പെഷല്‍ ഡോക്ടറെ നിയമിക്കുമെന്ന് കളക്ടർ പറഞ്ഞിരുന്നെങ്കിലും നിയമനം നടന്നിരുന്നില്ല. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാവള്ളി, ജില്ല ജനറല്‍ സെക്രട്ടറിമാരായ വിപിൻ ജോസഫ് , ജിബിൻ ജെയ്സണ്‍ , വിജിത്ത് നീലാഞ്ചേരി എന്നിവരും നേതാക്കളായ സുനില്‍ കുര്യൻ , അമല്‍ മാത്യു, എബിൻ പുന്നവേലി , റെയ്സ് തില്ലങ്കേരി, റെയ്സണ്‍.കെ ജെയിംസ് എന്നിവരും നേതൃത്വം നല്‍കി. തുടർന്ന് എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കുമെന്ന മെഡിക്കല്‍ ഓഫീസറുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഡോക്ടർമാരുടെ 
ഒഴിവുകള്‍ നികത്തണം: സണ്ണി ജോസഫ്

കൊട്ടിയൂർ: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ ഒഴിവുകള്‍ ഉടൻ നികത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. വൈകുന്നേരം ആറുവരെ പ്രവർത്തിക്കേണ്ട ഒപി ഡോക്ടർമാരുടെ കുറവ് കാരണം ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. കൊട്ടിയൂർ നീണ്ടുനോക്കി പാലത്തിന്‍റെറെ അപ്പ്രോച്ച്‌ റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നത് ഭക്തരെ ദുരിതത്തിലാക്കുന്നുണ്ട്. ഭക്തരെത്തുന്ന വാഹനങ്ങള്‍ സുഗമമായി കടന്നു പോകാൻ സമാന്തര പാതയിലൂടെ ഗതാഗതം ആരംഭിക്കണമെന്നും സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group