Join News @ Iritty Whats App Group

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി


കുര്‍ക്കുറേ സ്‌നാക്‌സ് കാരണം വേര്‍പിരിഞ്ഞ ദമ്പതികളുടെ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയാകുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര സ്വദേശിനിയായ യുവതിയാണ് കുര്‍ക്കുറേയുടെ പേരില്‍ വിവാഹ മോചനത്തിനായി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കാതിരുന്നതാണ് കുടുംബ ജീവിതം വിവാഹ മോചനത്തില്‍ എത്തിനില്‍ക്കുന്നത്.

യുവതി ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് പരാതിയുമായെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹ ശേഷം ദിവസവും തനിക്ക് കുര്‍ക്കുറേ വാങ്ങി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ദിവസവും കുര്‍ക്കുറേ വാങ്ങി നല്‍കിയിരുന്നു.

എന്നാല്‍ യുവതിയുടെ പാക്കറ്റ് ഫുഡ് കഴിക്കുന്ന ശീലം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോയെന്ന് ഭര്‍ത്താവിന് ആശങ്കയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒരു ദിവസം കുര്‍ക്കുറേ വാങ്ങിയില്ല. ഭര്‍ത്താവ് വീട്ടിലെത്തിയതോടെ യുവതി കുര്‍ക്കുറേ ആവശ്യപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ യുവതി ഭര്‍ത്താവിന്റെ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group