Join News @ Iritty Whats App Group

സ്‌കൂള്‍ തുറക്കല്‍; മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോഗത്തില്‍ പ്രതിഷേധം

തിരുവനന്തപുരം; സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ലിളിച്ച യോഗത്തില്‍ പ്രതിഷേധം. ലബാര്‍ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ യോഗം തുടങ്ങിയ ഉടന്‍ തന്നെ കൈയില്‍ കരുതിയ ടീ ഷര്‍ട്ട് ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.പിന്നാലെ നൗഫലിനെ യോഗത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. ശേഷം കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തില്‍ എംഎസ്എഫിനെ പ്രതിനിധീകരിച്ചെത്തിയ സംസ്ഥാന സെക്രട്ടറി നൗഫല്‍ കുളപ്പട യോഗം തുടങ്ങുന്ന സമയം തന്നെ പ്രതിഷേധമുയര്‍ത്തി. പ്ലസ്വണ്‍ സീറ്റുകള്‍ മലബാറിന്റെ അവകാശമാണെന്നും മലബാര്‍ കേരളത്തിലാണെന്നും എഴുതിയ ടീഷര്‍ട്ട് ഉയര്‍ത്തി കാട്ടിയായിരുന്നു പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫല്‍ മാത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിനെത്തിയ ഇടത് സംഘടനാ പ്രതിനിധികള്‍ നൗഫലിനെ ബലമായി പുറത്താക്കുക്കയായിരുന്നു. പിന്നാലെ യോഗ ഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച നൗഫലിനെ കന്റോണ്‍മെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group