കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംസ്കാരം മെയ് 15 ന് ഉച്ചയ്ക്ക് 1 ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
إرسال تعليق