കുളപ്പൂർ: മൃഗബലി നടത്തിയ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. കുളപ്പൂർ ചെട്ടിപ്പാളയ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇവിടെ പത്ത് പൂജാരികളാണ് ഉള്ളത്. ഇവരിൽ ഒരാളായ പളനിസാമിയാണ്(51) പൂജയുടെ ഭാഗമായിട്ടുള്ള ചടങ്ങിനിടെ മരണപ്പെട്ടത്.
കുളപ്പല്ലൂർ ക്ഷേത്രത്തിൽ 25 വർഷത്തോളമായി പൂജാരിയാണ് പളനിസാമി. ക്ഷേത്ര ജോലികൾ കഴിഞ്ഞുള്ള സമയങ്ങളിൽ വാൻ ഡ്രൈവർ ആയും ഇയാൾ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഇവരുടെ കുടുംബമാണ് പാരമ്പര്യമായി ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. ഇന്നലെ 20 ആടുകളെ ഭക്തർ ഉത്സവത്തിന്റെ ഭാഗമായി നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് ആടിനെ ബലി നടത്തിയ ശേഷം രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്ത് കഴിക്കുന്നത്.
ഈ ചടങ്ങ് നടത്തുന്നതിനിടെ പളനിസാമി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ പളനിസാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
إرسال تعليق