മട്ടന്നൂർ: നെല്ലൂന്നിയില്‍ റോഡരികില്‍ നിർത്തിയിട്ട കാറിന് മുകളില്‍ അരയാലിന്‍റെ കൂറ്റൻ ശിഖരം പൊട്ടി വീണു. ഇന്നലെ വൈകുന്നേരം അഞ്ചോടെ നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രകവാടത്തിന് സമീപത്തുള്ള നൂറ്റാണ്ടോളം വർഷം പഴക്കമുള്ള അരയാലിന്‍റെ ശിഖരമാണ് പൊട്ടിവീണത്.
അരയാലിനോട് ചേർന്നു നിര്‍ത്തിയിട്ട കാറിനു മുകളിലാണ് ശിഖരം പൊട്ടി വീണത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് മട്ടന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ശിഖരങ്ങള്‍ മുറിച്ച് നീക്കി. ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു.
إرسال تعليق