Join News @ Iritty Whats App Group

സമാധാനത്തെ പിന്തുണയ്ക്കുന്നു....ഇനിയും അസ്ഥിരത നോക്കിയിരിക്കാനാകില്ല ; പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍

ബ്രസല്‍സ്: പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍. ഈ മാസം 28 മുതലാകും ഔദ്യോഗിക അംഗീകാരം നല്‍കുകയെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചു. തീരുമാനം ഇസ്രയേലിന് പ്രതികൂലമോ ഹമാസിന് അനുകൂലമോ അല്ലെന്നും സമാധാനത്തെ പിന്തുണയ്ക്കുന്നുവെന്നും സ്പെയിനും അയര്‍ലന്‍ഡും വ്യക്തമാക്കി.

എന്നാല്‍, തീരുമാനത്തില്‍ ഇസ്രയേല്‍ പ്രതിഷേധിച്ചു. മൂന്നു രാജ്യങ്ങളുടെ നീക്കം മേഖലയില്‍ കൂടുതല്‍ അസ്ഥിരതയുണ്ടാക്കുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. മൂന്ന് രാജ്യങ്ങളിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഹമാസും പലസ്തീന്‍ അതോറിറ്റിയും മൂന്നു രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

മറ്റ് രണ്ട് രാജ്യങ്ങളുമായി ചേര്‍ന്നുള്ള തീരുമാനം നോര്‍വേയാണ് ആദ്യം പ്രഖ്യാപിച്ചത്. അസമാധാനം അവസാനിപ്പിക്കാനും ഏറ്റുമുട്ടലിലെ എതിര്‍ക്കുന്ന മിതവാദ ശക്തികളെ പിന്തുണയ്ക്കുന്നതിനാണ് ഈ നീക്കമെന്നു നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോര്‍ അറിയിച്ചു. ഇസ്രയേലും പലസ്തീനും സമാധാനപരമായി നിലനില്‍ക്കുന്ന 'രണ്ട് രാഷ്ട്ര പരിഹാര'മാണു തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെയാണു അയര്‍ലന്‍ഡും സ്പെയിനും തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ നീക്കം ഇസ്രയേലിന് എതിരല്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ പാലസ്തീന്‍ വിഷയത്തിലെ രാജ്യാന്തര നിലപാടിലെ സ്വാധീനിക്കുമെന്നു ഹമാസ് അഭിപ്രായപ്പെട്ടു. പലസ്തീന് ജനതയുടെ ധീരമായ ചെറുത്തുനില്‍പ്പിനു ലോകരാജ്യങ്ങള്‍ നല്‍കിയ അംഗീകാരമാണിയെന്നു മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നയീം പറഞ്ഞു.

ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളും പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഐക്യരാഷ്ട്ര പൊതുസഭയിലെ 193 അംഗങ്ങളില്‍ 143 അംഗങ്ങളും പലസ്തീന്‍ യു.എന്നില്‍ ചേരുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

എന്നാല്‍, ഇന്നലെ വരെ ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ രാജ്യപദവിയെ പിന്തുണച്ചിരുന്നത്. പഴയ സോവിയറ്റ് യൂണിയനോട് അടുപ്പം പുലര്‍ത്തിയ രാജ്യങ്ങളാണവ. സംഘര്‍ഷത്തിനു ദീര്‍ഘകാല പരിഹാരമായി മാത്രം പലസ്തീനെ പുതിയ രാജ്യമായി അംഗീകരിച്ചാല്‍ മതിയെന്നാണു യു.എസിന്റെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാട്.

Post a Comment

أحدث أقدم
Join Our Whats App Group