ഇരിട്ടി: അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ പുതിയ നിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഡ്രൈവിംഗ് സ്ക്കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ ജബ്ബാർക്കടവിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധം .
കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഇല്ലായ്മ ചെയ്യുവാനുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നീക്കത്തിനെതിരെയും കേരളത്തിൽ നിന്നും കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ലൈസൻസ് എടുക്കുവാൻ സാഹചര്യം ഒരുക്കുന്നതാണ് നമ്മുടെ നിയമങ്ങൾ എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
രാവിലെതന്നെ പഠിതാക്കൾ ടെസ്റ്റിനായി എത്തി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തിയെങ്കിലും പുതിയ ഉത്തരവിലെ കാര്യങ്ങൾ നടപ്പിലാക്കാൻ ഗ്രൗണ്ട് ഉൾപ്പെടെ ഒരുക്കാത്തതിനാൽ ടെസ്റ്റ് നടന്നില്ല. ഈ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും എത്തിയത്. ഇവരിൽ നിന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ ഇ കെ സോണി, ടി. എൻ. ജയേഷ്, കെ. വി. രശാന്ത്, ടൈറ്റസ്, സക്കീർ, പൈലി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
إرسال تعليق