Join News @ Iritty Whats App Group

അനിലയെ കണ്ടെത്തിയത് മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയില്‍; കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട്, അടിയേറ്റതായും പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

കണ്ണൂർ കണ്ണൂർ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.

മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവ് സുദർശൻ പ്രസാദിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടത്തില്‍ കണ്ടെത്തിയതായാണ് വിവരം. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല്‍ വീട് നോക്കാൻ ഏല്‍പിച്ചിരുന്നത് സുദർശൻ പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group