മാഹി: ട്രാഫിക് സിഗ്നലില്‍ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം.
ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരിച്ചത്. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തില്‍പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോട് സുള്ള്യക്കടുത്ത് പുത്തൂരില്‍നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയില്‍നിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി അല്‍പം മുന്നോട്ട് നീങ്ങി.
തലശ്ശേരിയില്‍നിന്ന് അഗ്നിശമന സേനയും പള്ളൂർ എസ്.ഐ റെനില്‍ കുമാറും സംഘവും പൊലീസും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
إرسال تعليق