Join News @ Iritty Whats App Group

എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ.


സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സ്വര്‍ണക്കടത്തില്‍ മറ്റ് വിമാന ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷണം നടന്നു വരികയാണ്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് ഈ മാസം 28-ാം തീയതിയാണ് കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വര്‍ണവുമായി പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി.

മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.

Post a Comment

أحدث أقدم
Join Our Whats App Group