Join News @ Iritty Whats App Group

മുമ്ബ് ഉത്തരേന്ത്യൻ മാഫിയ, ഇന്ന് മലയാളികളെ ഓണ്‍ലൈനില്‍ പറ്റിക്കാൻ മലയാളി സംഘങ്ങള്‍ തന്നെ സജീവം


കണ്ണൂർ: മലയാളികളില്‍നിന്ന് കോടിയിലേറെ രൂപ ഓണ്‍ലൈനില്‍ തട്ടിയെടുക്കുന്നതിന് പിന്നില്‍ കൂടുതല്‍ സ്വദേശികളും.നേരത്തെ ഓണ്‍ലൈൻ തട്ടിപ്പിന് പിന്നില്‍ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കില്‍ ഇപ്പോള്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ സജീവം.

ഓണ്‍ലൈനായി നിക്ഷേപ പദ്ധതിയില്‍ ചേർത്ത് രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ കഴിഞ്ഞദിവസം മലയാളി അറസ്റ്റിലായി. തട്ടിപ്പിന് പിന്നിലെ കൂടുതല്‍ മലയാളികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വർക്കല സ്വദേശിയായ മുഫ്ലികി (21) നെയാണ് കണ്ണൂർ സൈബർ പൊലീ‌സ് അറസ്റ്റ് ചെയ്തത്. കംബോഡിയയില്‍ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള വിപുലമായ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാള്‍ക്കെതിരെ നേരത്തെ സമാനമായ തട്ടിപ്പ് നടത്തിയതിന് തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുലക്ഷം രൂപയാണ് തൃശൂരില്‍നിന്ന് തട്ടിയത്.

കേരളത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്തു അവർ വഴി ഫേസ്ബുക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു വ്യാജ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിപ്പിച്ച്‌ തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അമ്ബതോളം ആളുകളുടെ പേരില്‍ വ്യാജ സിം കാർഡുകള്‍ മറ്റു പ്രതികളെ കൊണ്ട് എടുപ്പിച്ച്‌ കംബോഡിയയില്‍ വാട്സ്‌ആപ് അക്കൗണ്ട് ഉണ്ടാക്കും. ഫേസ്ബുക് വഴി സൗഹൃദം സ്ഥാപിക്കുന്നവരെ ഇത്തരം വാട്സ്‌ആപ് അക്കൗണ്ടിലൂടെ വോയിസ് കോള്‍, വീഡിയോ കോള്‍ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരോട് തട്ടിപ്പ് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അമ്ബതോളം മലയാളികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

ഓണ്‍ലൈൻ പാർട് ടൈം ജോലി തട്ടിപ്പ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവയുടെ പിന്നിലെ പ്രധാന തല മലയാളികളെന്നാണ് സൈബർ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ജില്ലയിലെ വിവിധ ഓണ്‍ലൈൻ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും മലയാളികള്‍ സൈബർ പൊലീസിന്റെ പിടിയിലായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ സാമ്ബത്തികനേട്ടവും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ്‌ മലയാളി ടെക്കികള്‍ തട്ടിപ്പിന് പിന്നാലെ പോകാൻ കാരണമെന്നാണ് വിലയിരുത്തല്‍.

ഫേസ്ബുക്കില്‍ പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1.65 ലക്ഷം രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച്‌ ഉയർന്ന ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ ലാഭമോ അടച്ച പണമോ തിരികെ നല്‍കാതെയാണ് തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയില്‍ ഓണ്‍ലൈനായി ലോണിന് അപേക്ഷിച്ചയാള്‍ക്ക് 1.09 ലക്ഷം രൂപ നഷ്ടപ്പെട്ടു. ലോണ്‍ ലഭിക്കുന്നതിന് വിവിധ ചാർജുകള്‍ നല്‍കണമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം അടച്ച പണമോ ലോണോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്‌ആപ് തുടങ്ങിയ ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈൻ തട്ടിപ്പില്‍ ഇരയാവുകയാണെങ്കില്‍ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെല്‍പ് ലൈൻ നമ്ബറായ 1930 ല്‍ പരാതിപ്പെടാം.https://www.cybercrime.gov.in പോര്‍ട്ടലിലൂടെയും പരാതിപ്പെടാം.

Post a Comment

أحدث أقدم
Join Our Whats App Group