Join News @ Iritty Whats App Group

മഞ്ഞപ്പിത്തം;വള്ളിത്തോട് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി


ഇരിട്ടി: മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വള്ളിത്തോട് മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. മേഖലയിലെ വീടുകൾ വിവിധ ടീമുകളാളി സന്ദർശിച്ചു. ഫീവർ സർവ്വേ ബോധവൽക്കരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി. തിളപ്പിച്ചാറിയ വെള്ളം, ശുചിത്വമുള്ള സാഹചര്യങ്ങളിൽ പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കുക, ശൗചാലയം വൃത്തിയായി സൂക്ഷിക്കുക, കൈകൾ വൃത്തിയായി കഴുകുക, പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ ശരിയായ ചികിത്സ തേടുക, രോഗലക്ഷ ക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ആരോഗ്യ വകുപ്പിന് വിവരം അറിയിക്കുക എന്നിവ ചെയ്യണം. 

രോഗബാധിതരുമായി സമ്പർക്കം വന്നവർ ക്വാറന്റെൻ പാലിക്കുക, രോഗബാധയുള്ളവരെ ഐസൊലേഷൻ ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകി. 
 
വാർഡ് മെമ്പർമാരായ മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസ് ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി, ജെ എച്ച് ഐ മാരായ സിജു, അൻവർ, അബ്ദുള്ള, ജെ പി എച്ച് എൻ ഷീമോൾ , താഹിറ, ആശാ വർക്കർമാർ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group