ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് സാമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കുടുംബശ്രീ യൂണിറ്റുകൾക്കും മറ്റും ഫണ്ട് അനുവദിച്ചതിൽ ലക്ഷങ്ങളുടെ തിരിമറിയാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ഗുണഭോക്തൃ വിഹിതം തട്ടിയെടുക്കാൻ തട്ടിക്കൂട്ട് സ്ഥാപനങ്ങൾക്ക് ലക്ഷങ്ങളാണ് അനുവദിച്ചതെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. ചെയർമാൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡണ്ട് വി .എം. പ്രശോഭ് അധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമേരി, സംസ്ഥാന സമിതി അംഗം വി .വി. ചന്ദ്രൻ, ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി പി. വി. അജയകുമാർ, കൗൺസിലർമാരായ പി .വി. സിന്ധു, എം. ജയലക്ഷ്മി, കെ. അനിത, എ. കെ. ഷൈജു, എ . പുഷ്പ്, ഏരിയ ജനറൽ സെക്രട്ടറി ശ്രീരാജ്, കെ. പി. ഷീജ, അജിത എന്നിവർ സംസാരിച്ചു.
ഇരിട്ടി നഗരസഭയിൽ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേട്;ബി.ജെ.പി ധർണ്ണ നടത്തി
News@Iritty
0
إرسال تعليق