ഉളിക്കല്‍: പയ്യന്നൂർ മുനിസിപ്പാലിറ്റി പരിധിയിലെയും കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഉളിക്കല്‍ പഞ്ചായത്ത് പരിധിയിലെ മലയോര ഹൈവേയിലെ മുണ്ടാനൂരില്‍ കൊണ്ടു വന്നു തള്ളി.
പയ്യന്നൂരിലെ ഈസി ടെക് ഇലക്രോണിക്സ്, ബ്രദേഴ്സ് സെക്യൂരിറ്റി ആൻഡ് പ്ലേസ്മെന്‍റ് സർവീസസ്, കാസർഗോഡ് തൃക്കരിപ്പൂർ പഞ്ചായത്തിലെ 16ാം വാർഡിലെ 230ാ നന്പർ കെട്ടിട ഉടമസ്ഥ റൂഗിയ എന്നിവരുടെ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് തള്ളിയത്. മാലിന്യം തള്ളിയതിനെ തുടർന്ന് പഞ്ചായത്ത് എൻഫോഴ്സ്മെന്‍റ് ടീം അംഗങ്ങളായ ഹെല്‍ത്ത് ഇൻസ്പെക്ടർ എം.പി. രജിത്ത് , വില്ലേജ് ഓഫീസർ വിഷ്ണുരാജ്, ഹരിത കർമ സേനാംഗം അജിത തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിന്‍റെ ഉറവിടങ്ങള്‍ കണ്ടെത്തിയത്.
തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്‍റ് ടീമിനെ അറിയിക്കുകയായിരുന്നു. മാലിന്യം തള്ളിയ ഓരോ സ്ഥാപനങ്ങളില്‍ നിന്നും 15,000 രൂപ വീതം പിഴ ഈടാക്കാൻ തീരുമാനിച്ചു.
إرسال تعليق