തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്‌ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസില്‍ മകനെ തൃപ്പൂണിത്തുറ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നുരുന്നി കൂട്ടക്കല്ലില്‍ വീട്ടില്‍ അജിത്ത് ആണ് അറസ്‌റ്റിലായത്.
കഴിഞ്ഞയാഴ്‌ച എരൂര്‍ ലേബര്‍ ജങ്‌ഷനു സമീപത്തെ വാടകവീട്ടിലാണ് 70 വയസുള്ള അച്‌ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് വാടകവീടും ഒഴിഞ്ഞ് ആരോടും പറയാതെ അജിത് കര്‍ണാടകയിലേക്ക് കടന്നത്.
വാടകവീട്ടില്‍ അവശനിലയില്‍ കിടന്ന ഷണ്‍മുഖനെ നാട്ടുകാരും നഗരസഭ വൈസ് ചെയര്‍മാനും ചേര്‍ന്ന് പാലിയേറ്റിവ് പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവം അറിഞ്ഞ പോലീസ് അജിത്തിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ടൂറിസ്‌റ്റ് ബസ് ൈഡ്രവറായ താന്‍ കര്‍ണാടകയിലേക്ക് ഓട്ടം വന്നിരിക്കുകയാണെന്നാണ് പറഞ്ഞത്. ഇന്നലെ എറണാകുളത്തെത്തിയ അജിത്തിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ഷണ്മുഖനെ ആശുപത്രിയില്‍നിന്നും അദ്ദേഹത്തിന്റെ സഹോദരന്‍ കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
അവശരായ മാതാപിതാക്കളെ ഉപേക്ഷിച്ചതിനും നരഹത്യ ശ്രമത്തിനുമാണ് അജിത്തിനെതിരേ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുള്ളത്.
إرسال تعليق