കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മകന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് അങ്കണവാടി ജീവനക്കാര്‍ അമ്മയെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. പോയി നോക്കുമ്ബോള്‍ കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാല്‍ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവൻ പോയതെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.
കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്നും കുട്ടി ഭാഗ്യത്തിന് പാല്‍ ഉള്ളിലേക്ക് ഇറക്കാത്തത് രക്ഷയായെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കീഴ്ത്താടിയിലും വായിലും സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. പൊലീസിനോട് ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുട്ടിയുടെ അച്ഛന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
إرسال تعليق