Join News @ Iritty Whats App Group

കേരളത്തില്‍ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖരന്‍; പിന്നാലെ ട്രോളുമായി വി ശിവന്‍കുട്ടിയും ആര്യ രാജേന്ദ്രനും


കേരളത്തിലെ പ്രളയത്തില്‍ നിരവധി വ്യക്തികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ അതീയായ ദുഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. അപകടത്തില്‍പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരേതരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
അതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ കണ്ടത് '2018'' സിനിമയാണ്...തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!'- എന്നാണ് വി ശിവന്‍കുട്ടിടെ പരിഹാസം.

'ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ...ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ...'എന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പരിഹാസം.

Post a Comment

أحدث أقدم
Join Our Whats App Group