തൃശൂര്‍ ആളൂര്‍ സ്‌റ്റേഷനിലെ സിപിഒ പിഎ സലേഷിനെ കാണാതായതായി പരാതി. സലേഷിനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. കഴിഞ്ഞ 8ന് ജോലിയ്ക്ക് പോയ സലേഷ് മടങ്ങിയെത്തിയില്ല. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. സലേഷിന്റെ ബൈക്ക് ചാലക്കുടി ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സലേഷ് ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവക്കാരനാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് ദീര്‍ഘദൂര യാത്ര പോയതാകുമെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. ബന്ധുക്കളുടെ അഭിപ്രായവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തിട്ടുണ്ട്. നേരത്തെ ദീര്‍ഘദൂര യാത്രകള്‍ നടത്തിയതുപോലെ സലേഷ് ഇത്തവണയും യാത്രയിലാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
സലേഷിന് കുടുംബ പ്രശ്‌നങ്ങളില്ലെന്നും ജോലിയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. എട്ടാം തീയതി രാവിലെയോടെയാണ് സലേഷ് അപ്രത്യക്ഷനാകുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
إرسال تعليق