തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മോദിയുടേത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനം. ഇത് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നാളെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാല് മണിയോടെ കന്യാകുമാരിയിലെത്തും. അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനമിരിക്കുന്നത്. എട്ട് ജില്ലാ പോലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പോലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
إرسال تعليق