കുവൈത്ത്‌സിറ്റി: ഫിഫ്ത്ത് റിംഗ് റോഡ് ക്രോസ് ചെയ്യുന്നതിനിടെയില്‍ വാഹനം ഇടിച്ച് കണ്ണൂര്‍ സ്വദേശി മരണമടഞ്ഞു.പേരാവൂര്‍ വെള്ളർവള്ളി വെമ്ബില്ലി വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (51) ആണ് വെള്ളിയാഴ്ച വെളുപ്പിനെ 12.30-യോടെ ഹവല്ലി ഭാഗത്ത് വച്ച് അപകടത്തില്‍ മരിച്ചത്.
വ്യാഴാഴ്ച കുടുംബസമ്മേതം പുറത്ത് പോയി വന്നശേഷം ജോലിയ്ക്ക് പോയതാണ്.ജോലി സമയം കഴിഞ്ഞ് രാവിലെ തിരികെ എത്താത്തത് കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട വിവരം അറിഞ്ഞത്.
ഭാര്യ-ബിന്ദു. മക്കള്‍-അന്ന,അന്‍മേരി,ആന്‍ഡ്രിയ.
പിതാവ്-ജോസഫ് പൗലോസ്, മാതാവ്- അന്നമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ട്.
إرسال تعليق