ഇരിട്ടി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ "വിശ്വാസപൂർവ്വം പുസ്തകത്തിൻറെ ഇരിട്ടി സോൺ തല പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം .സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
കേരളത്തിൻറെ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള അനുഭവസമ്പത്തിന്റെ ഉടമയാണ് കാന്തപുരം ഉസ്താദെന്ന് അഡ്വ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ലോകം മുഴുവൻ യാത്ര ചെയ്ത് നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ബാല്യകാലം മുതലുള്ള സംഭവങ്ങൾ ഉൾപ്പെടുന്ന ആത്മകഥക്ക് കേരള ജനത സ്വാഗതമോതുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ഇരിട്ടി സോൺ ജനറൽ സെക്രട്ടറി ഇബ്രാഹിം പി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി, സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് സഅദി,സമീർ ഹുമൈദി സംബന്ധിച്ചു.
إرسال تعليق