Join News @ Iritty Whats App Group

തലശ്ശേരിയിൽ നഗരമധ്യത്തില്‍ കെട്ടിടം തകർന്നു വീണു

 

ലശേരി: നഗരമധ്യത്തില്‍ തിരക്കേറിയ സ്ഥലത്ത് നൂറു വർഷത്തിലേറെ പഴക്കമുളള കെട്ടിടം തകർന്നു വീണു. അപകട സമയത്ത് കെട്ടിടത്തിന് സമീപം ആരുമില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡില്‍ തലശേരിയിലെ പ്രശസ്തമായ ആദ്യകാല ബേക്കറിയായ കെ.ആർ. ബിസ്ക്ക്റ്റ് കന്പനി പ്രവർത്തിച്ചു പോന്ന കെട്ടിടമാണ് ഇന്നലെ ഉച്ചയക്ക് 12 ഓടെ തകർന്നു വീണത്. 

വൻ ശബ്ദത്തോടെ ഓട് മേഞ്ഞ കെട്ടിടം നിലംപൊത്തുകയായിരുന്നു. രാവിലെകളില്‍ നൂറു കണക്കിന് അതിഥി തൊഴിലാളികള്‍ ജോലി അന്വേഷിച്ച്‌ തന്പടിക്കുന്ന കേന്ദ്രമാണിത്. കെട്ടിടം ഇടിഞ്ഞു വീഴുന്നതിന് മുന്പുണ്ടായ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. മാസങ്ങളായി അടഞ്ഞു കിടക്കുകയായിരന്നു കെട്ടിടം. 

ഇതിനോട് ചേർന്ന് സ്ഥിരമായി തെരുവോര തുണക്കച്ചവടം നടത്തുന്നയാള്‍ അടുത്തിടെയാണ് ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിയത്. കെട്ടിടം വീണതിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് അപകടാവസ്ഥ സൃഷ്ടിച്ച കെട്ടിട ഭാഗങ്ങള്‍ നീക്കം ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group